ചാലക്കുടി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധന്റെ കുടുംബം. പ്രളയത്തില്‍ വീട് മുങ്ങിയതിനെ തുടര്‍ന്ന് ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വേലായുധന്റെ കുടുംബം താമസിച്ചിരുന്നത്. തിരികെ എത്തിയപ്പോള്‍ വീട്ടുസാധനങ്ങള്‍ എല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി. ചാലക്കുടി ചേനത്തുനാട്ടിലെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാം എന്ന അവസ്ഥയിലാണ്.
കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ ഓട്ടോയും വെള്ളം കയറി നശിച്ചു. പതിനഞ്ച് വര്‍ഷം മുന്‍പാണ് ഈ വീട് കലാഭവന്‍ മണി വാങ്ങി നല്‍കിയത്. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിനകം മുഴുവന്‍ ചെളി കയറിയ നിലയിലാണ്. ക്യാംപിലായിരുന്നപ്പോഴും വീടിന്റെ കാര്യമോര്‍ത്ത് ആശങ്കയിലായിരുന്നെന്ന് വേലായുധന്റെ ഭാര്യ വത്സ പറഞ്ഞു.
from mangalam.com https://ift.tt/2PeFCJv
via IFTTT
No comments:
Post a Comment