ഭോപ്പാല്‍: കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെ തൂക്കുകയറടക്കം കടുത്ത ശിക്ഷ നല്‍കാന്‍ രാജ്യം തയ്യാറെടുത്തപ്പോള്‍ പ്രതികളുടെ വിചാരണ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി മധ്യപ്രദേശ് നീതിപീഠവും ചരിത്രത്തില്‍ ഇടംനേടി. രാജ്യത്ത് ആദ്യമായി ഒരു പീഡനക്കേസിലെ പ്രതിയെ രണ്ടരമാസത്തിനുള്ളില്‍ വിചാരണ നടത്തി. മൂന്ന് ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക്‌ശേഷം ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന് ആദ്യം വാദിച്ച മധ്യപ്രദേശ് ആണ് ഇക്കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്.
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 24കാരനായ മോട്ടിലാല്‍ അഹിര്‍വാറിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഇക്കഴിഞ്ഞ മേയ് 29ന് ഒരു വിവാഹചടങ്ങില്‍ നിന്നും പൂക്കള്‍കാണിച്ചുനല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ ഓളൊഴിഞ്ഞ ഒരു സര്‍ക്കാര്‍ സ്‌കൂളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. വൈദ്യപരിശോധനയില്‍ കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും കണ്ടെത്തിയിരുന്നു.
പോലീസ് കേസെടുത്ത് 24 മണിക്കൂറിനുള്ളില്‍ മോട്ടിലാലിനെ പിടികൂടിയിരുന്നു. പ്രതിക്കെത്തിരെ പോക്‌സോ ആക്ട്, ഐപിസി 376 (എ)(ബി) (12വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യല്‍), 366 പ്രകാര(തട്ടിക്കൊണ്ടുപോകല്‍)മാണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. 17 സാക്ഷികളുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു.
from mangalam.com https://ift.tt/2MjnnoE
via IFTTT
No comments:
Post a Comment