ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം. മലയാളികള്‍ക്ക് ട്വിറ്ററിലൂടെ രാഹുല്‍ ഓണാശംസ അറിയിക്കുകയും ചെയ്തു.
This is a difficult time for the people of Kerala. In relief camps & homes across the state, people are grieving for their loved ones. On this Onam let us pledge to put aside our differences, stand united together and focus on the task of #RebuildingKerala.— Rahul Gandhi (@RahulGandhi) August 25, 2018
കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയാസമേറിയ സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും ഉറ്റവരെ ഓര്‍ത്ത് മലയാളി ദുഃഖിക്കുകയാണ്. ഈ ഓണക്കാലത്ത് ഭിന്നതകള്‍ മറന്ന് ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. അടുത്ത ദിവസം കേരള സന്ദര്‍ശനത്തിന് രാഹുല്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണം. ചെറുതോണി ഒഴികെയുള്ള അണക്കെട്ടുകള്‍ക്കു മുന്നറിയിപ്പു നല്‍കിയിലെന്നും 12 ലക്ഷം ജനങ്ങളെ ക്യാമ്പുകളില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പ്രളയം ഉണ്ടായതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.
from mangalam.com https://ift.tt/2BLyylJ
via IFTTT
No comments:
Post a Comment