കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ പരാതിയില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് പ്രതീതി വരുത്തി വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോയുടെ മര്‍മ്മത്ത് തന്നെ പിടിമുറുക്കി. ഫ്രാങ്കോയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയ പോലീസ്, ഒടുവില്‍ ഫ്രാങ്കോയുടെ മനസാക്ഷി സൂക്ഷിപ്പുകാരായി കഴിഞ്ഞിരുന്ന രൂപതാ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുംപുറത്തേയും എഫ്.എം.ജെ കോണ്‍ഗ്രിഗേഷന്റെ ജനറാള്‍ ഫാ.ആന്റണി മാടശേരിയേയും ചോദ്യം ചെയ്തു. സര്‍വ്വതെളിവുകളും മുന്നില്‍ നിരത്തി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.
ജലന്ധര്‍ രൂപതയ്ക്ക് വേണ്ടി സേവനത്തിന് എത്തിയ വൈദികരായിരുന്നു ഇരുവരും. രുപതയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മുഴുവന്‍ ഇവരുടെ നിയന്ത്രണത്തിലാണ്. ഫ്രാങ്കോയുടെ ഇരുകൈകളുമായി പ്രവര്‍ത്തിക്കുന്നവര്‍. ജലന്ധര്‍ രുപത വൈദികരായ ഇവര്‍ ഫ്രാങ്കോ ബിഷപ്പായി എത്തിയതോടെ ഫ്രാങ്കോയുടെ അടുപ്പക്കാരായി മാറി. ബിഷപ്പുമായി ആദ്യകാലത്ത് നേരിട്ട് ഏറ്റുമുട്ടിയ ഫാ.പീറ്റര്‍ പെട്ടെന്ന് ഒരു ദിവസം രൂപതയുടെ പി.ആര്‍.ഒ ആയി മാറിയത് രൂപതയിലെ എല്ലാവരേയും അതിശയിപ്പിച്ച സംഭവമാണ്. ചില വാഗ്ദാനങ്ങളും ബ്ലാക്ക്‌മെയിലിംഗുമാണ് ഇതിനു പിന്നിലെന്ന് അവിടെനിന്നുള്ള വൈദികര്‍ പറയുന്നു.
പരാതിക്കാരിയായ കന്യാസ്ത്രീക്കും അവരുടെ കുടുംബത്തിനുമെതിരെ രണ്ടു പരാതികള്‍ പോലീസിനു നല്‍കിയതിനു പിന്നില്‍ ഫാ.പീറ്റര്‍ ആണ്. രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ സ്വാധീനമുള്ളയാളാണ് ഫാ.പീറ്റര്‍. കേരളത്തില്‍ എത്തി പല വൈദികരെയും സ്വാധീനിക്കാന്‍ ശ്രമിച്ചതും പലര്‍ക്കും പണം വാഗ്ദാനം ചെയ്തതും ഇദ്ദേഹമാണെന്ന് പറയപ്പെടുന്നു.
ഫാ.ആന്റണി മാടശേരിയാണ് ജലന്ധര്‍ രൂപതയില്‍ നിന്ന് ഫ്രാങ്കോയുടെ എഫ്.എം.ജെ കോണ്‍ഗ്രിഗേഷനില്‍ എത്തിയ ഏക വൈദികന്‍. നിലവില്‍ കോണ്‍ഗ്രിഗേഷന്റെ ജനറാളും സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മേധാവിയുമാണ്. രൂപതയുടെ വരുമാനമെല്ലാം എത്തുന്നത് ഈ സംഘടനകളിലേക്കാണ്. കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകളുമായി മധ്യസ്ഥ ചര്‍ച്ചയ്ക്കും ഇദ്ദേഹം എത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
from mangalam.com https://ift.tt/2nzQKoA
via IFTTT
No comments:
Post a Comment