പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന ആര്‍.ഒ പ്ലാന്റുകള്‍ നല്‍കി സിംഗപ്പൂര്‍ അക്വായാന കമ്പനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന ആര്‍.ഒ പ്ലാന്റുകള്‍ നല്‍കി സിംഗപ്പൂര്‍ അക്വായാന കമ്പനി

ആലപ്പുഴ: പ്രളയക്കെടുതി ബാധിത മേഖലയിലെ പ്രധാന പ്രശ്‌നമാണ് കുടിവെള്ള ക്ഷാമം. ഇതിനു പരിഹാരം കാണുന്നതിനായി കൊണ്ടുനടക്കാനാകുന്ന ആര്‍.ഒ പ്ലാന്‍ുകള്‍ നല്‍കിയിരിക്കുകയാണ് സിംഗപ്പൂര്‍ അക്വായാന കമ്പനി. മുഖ്യമന്ത്രി ചെയര്‍മാനായുള്ള സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിക്കാണ് സിംഗപ്പൂര്‍ കമ്പനി സ്യൂട്ട് കേസ് ആര്‍.ഒ പ്ലാന്റ് അനുവദിച്ചത്. ഈ പ്ലാന്റ് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് അനുവദിക്കുകയും ചെയ്തു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് ആര്‍.ഒ പ്ലാന്റുകള്‍ മന്ത്രി ജി. സുധാകരന് കൈമാറി.

സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്വയാന എന്ന കമ്പനിയാണ് ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് ആര്‍.ഒ പ്ലാന്റുകള്‍ എത്തിച്ചിരിക്കുന്നത്. അള്‍ട്രാ വയലറ്റ് രശ്മികള്‍ കടത്തിവിട്ട് ഏതുതരം വെള്ളത്തിലേയം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ ഈ പോര്‍ട്ടബിള്‍ ആര്‍.ഒ പ്ലാന്റുകള്‍ക്ക് കഴിയും. മണിക്കൂറില്‍ 500 ലിറ്റര്‍ വെള്ളം വരെ ശുദ്ധീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും. 28 കിലോ മാത്രം ഭാരമുള്ളതിനാല്‍ ബോട്ടുകളിലും വള്ളങ്ങളിലും ഇവ കൊണ്ടുപൊകുവാനാകും. പ്രീമിയം സൂപ്പര്‍ഫക്‌സ് സിലിക്കണ്‍ കാര്‍ബൈഡ് ഫില്‍റ്ററാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആതുകൊണ്ടുതന്നെ ഇവ കൂടുതല്‍ പ്രകൃതി സൗഹൃദമാണ്.



from mangalam.com https://ift.tt/2wfDo5I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages