ന്യൂഡൽഹി:കേരളത്തിലെ പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള സഹായത്തിൽ സംസ്ഥാന സർക്കാർ പൂർണതൃപ്തരാണെന്ന് രാജ്നാഥ് സിങ് ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എല്ലാ വകുപ്പുകളും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായുംരാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. I spoke to Kerala CM, he is fully satisfied with the assistance of the central govt & he has told me that every department is cooperating well. If he needs any other assistance he will inform me: Union Home Minister Rajnath Singh on #KeralaFloods pic.twitter.com/54sIA61rji — ANI (@ANI) August 10, 2018 സംസ്ഥാനത്തെ പ്രളയ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തെ പ്രളയസാഹചര്യം ആഭ്യന്തരമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. Spoke to Kerala CM Shri Pinrayi Vijayan and discussed the prevailing flood situation in the state. I have assured all possible assistance from the Centre to the state government. The relief and rescue ops are going on. MHA is closely monitoring the flood situation. — Rajnath Singh (@rajnathsingh) August 10, 2018 content highlights:Rajnath singh will visit Kerala to assess flood situation
from mathrubhumi.latestnews.rssfeed https://ift.tt/2Osf8UG
via
IFTTT
No comments:
Post a Comment