കണ്ണൂര്‍ : കണ്ണൂര്‍ ആലക്കോട് മഞ്ഞപ്പുല്ലിൽ തൊഴിലാളി വെടിയേറ്റ് മരിച്ച നിലയില്‍. മാതമംഗലം സ്വദേശി ഭരതനെ (53) ആണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതമംഗലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ മഞ്ഞപ്പുല്ലിലെ എസ്റ്റേറ്റിലെ തൊഴിലാളിയാണ് ഇയാള്‍.
മഞ്ഞപ്പുല്ല് റിസോട്ടിന് സമീപത്തായി ഇന്ന് രാവിലെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. വലത് കക്ഷത്തിന് സമീപത്താണ് തോക്കുള്ളത്. വെടിയേറ്റ് തല ചിന്നി ചിതറിയ നിലയിലാണ്. ആത്മഹത്യയോ, അബദത്തിൽ തോക്ക് പൊട്ടിയതോ ആവാൻ സാധ്യയുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉന്നത പോലീസ് അധികാരികൾ സ്ഥലത്തെത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2ne5I3l
via IFTTT
No comments:
Post a Comment