പമ്പ ത്രിവേണി പൂര്‍ണമായി മുങ്ങി, ശബരിമല ഒറ്റപ്പെട്ടു: ഭക്തര്‍ക്കു സന്ദര്‍ശന വിലക്ക്, ജീവനക്കാര്‍ സുരക്ഷിതരെന്ന് ദേവസ്വം ബോര്‍ഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

പമ്പ ത്രിവേണി പൂര്‍ണമായി മുങ്ങി, ശബരിമല ഒറ്റപ്പെട്ടു: ഭക്തര്‍ക്കു സന്ദര്‍ശന വിലക്ക്, ജീവനക്കാര്‍ സുരക്ഷിതരെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശക്തമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ പമ്പ ത്രിവേണി പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഇതോടെ ശബരിമല പൂര്‍ണമായി ഒറ്റപ്പെട്ടു. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം പമ്പയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണെന്നും, ഇവരുടെ ബന്ധുക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പമ്പയിലേയും ത്രിവേണിയിലേയും പാലങ്ങള്‍ വെള്ളത്തിനടിയിലായി. പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ ഉള്‍പ്പെടെയുള്ള ഡാമുകളിലെ ക്രമാതീതമായി ഉയരുകയാണ്. പമ്പയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചു. പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. പമ്പയില്‍ വൈദ്യുതി ബന്ധവും ഫോണ്‍ ബന്ധവും തകരാറിലായി. എല്ലായിടത്തും മുന്നറിയിപ്പ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പോലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയയ്ക്കാനാണ് പോലീസിസ് നിര്‍ദേശം. പമ്പയിലെ അപകടകരമായ സാഹചര്യം മാറിയശേഷം അയ്യപ്പ ദര്‍ശനത്തിനെത്തുന്നതാകും ഉചിതമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. ശബരിമലയില്‍ മേല്‍ശാന്തിയും സഹായികളും ദേവസ്വം ജീവനക്കാരും മാളികപ്പുറം മേല്‍ശാന്തിയും നിലവില്‍ താമസിക്കുന്നുണ്ട്.



from mangalam.com https://ift.tt/2nFwdz5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages