പ്രതിബന്ധങ്ങള്‍ മറികടക്കുമെന്ന് എം.കെ സ്റ്റാലിന്‍; അഴഗിരിക്കുള്ള മറുപടിയെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

പ്രതിബന്ധങ്ങള്‍ മറികടക്കുമെന്ന് എം.കെ സ്റ്റാലിന്‍; അഴഗിരിക്കുള്ള മറുപടിയെന്ന് സൂചന

ചെന്നൈ: മുന്നിലുള്ള പ്രതിബന്ധങ്ങള്‍ മറികടക്കുമെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. കരുണാനിധിയുടെ കാലടികള്‍ പിന്തുടരുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധിയുടെ മരണത്തിന് ശേഷം ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. തലൈവര്‍ ഇല്ലാതെ പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചേരുന്നത് അവിശ്വസനീയമാണ്. പ്രവര്‍ത്തകര്‍ക്ക് അവരുടെ നേതാവിനെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ മാര്‍ഗദര്‍ശിയേയും പിതാവിനേയും നഷ്ടപ്പെട്ടു-സ്റ്റാലിന്‍ പറഞ്ഞു.

കരുണാനിധിയുടെ യഥാര്‍ത്ഥ അണികള്‍ തനിക്കൊപ്പമാണെന്ന് സ്റ്റാലിന്റെ മൂത്ത സഹോദരന്‍ എം.കെ അഴഗിരി അവകാശപ്പെട്ടിരുന്നു. നിലവില്‍ പാര്‍ട്ടിക്ക് പുറത്താണ് അഴഗിരി. കരുണാനിധിയുടെ നിര്യാണത്തോടെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള നീക്കം അഴഗിരി ശക്തമാക്കിയേക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതിബന്ധങ്ങള്‍ മറികടക്കുമെന്ന സ്റ്റാലിന്റെ പ്രസ്താവന അഴഗിരിക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അഴഗിരിയെ കരുണാനിധി പുറത്താക്കിയത്. സ്റ്റാലിനുമായുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍ നടപടി. കരുണാനിധിയുടെ മരണത്തിന് മുന്‍പ് തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള നീക്കങ്ങള്‍ അഴഗിരി തുടങ്ങിയിരുന്നു. തിങ്കളാഴ്ച അഴഗിരിയുടെ പരസ്യപ്രസ്താവനയ്ക്ക് പിന്നാലെ മധുരയിലെങ്ങും അഴഗിരിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഴഗിരിയുടെ ശക്തികേന്ദ്രമാണ് മധുര. അതിനിടെ കലൈഞ്ജര്‍ ഡി.എം.കെ എന്ന പേരില്‍ അഴഗിരി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പാര്‍ട്ടിയില്‍ ഭൂരിപക്ഷം നേതാക്കളുടേയും പിന്തുണ സ്റ്റാലിനാണ്. സ്റ്റാലിന് പാര്‍ട്ടിയെ നയിക്കാനുള്ള ശേഷിയുണ്ടെന്ന് ഡി.എം.കെയുടെ മുതിര്‍ന്ന നേതാവ് ദുരൈ മുരുഗന്‍ പറഞ്ഞു. കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഡി.എം.കെ എക്‌സിക്യൂട്ടീവ് പ്രമേയം പാസാക്കി.



from mangalam.com https://ift.tt/2MJYbVf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages