തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് അവധി നല്‍കിയ സ്‌കൂളുകളില്‍ ഓണാവധി വെട്ടിച്ചുരുക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ പോലീസിന് പരാതി നല്‍കുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.
2018-19 അധ്യയന വര്‍ഷത്തില്‍ മഴക്കെടുതിയെ തുടര്‍ന്ന് അവധി നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 24,25,26 തീയതികളില്‍ മാത്രമേ ഓണാവധി ഉണ്ടാകൂ എന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന വ്യാജ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്നത്.
from mangalam.com https://ift.tt/2MfNDAK
via IFTTT
No comments:
Post a Comment