സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പരാതി പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി; ഒടുവില്‍ സംഭവം പുറത്തായത് രക്ഷാബന്ധന്‍ ദിനത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പരാതി പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി; ഒടുവില്‍ സംഭവം പുറത്തായത് രക്ഷാബന്ധന്‍ ദിനത്തില്‍

റൊഹ്താക്: ഹരിയാനയിലെ റൊഹ്താക് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഗുരുകുലം സ്‌കൂളിനെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. ഏഴ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പരാതി. പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ വൈദ്യ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ പത്ത് ദിവസമായി സീനിയര്‍ വിദ്യാര്‍ത്ഥകിള്‍ തങ്ങളെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നെന്ന് ആറ് വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയിരിക്കുന്നത്. രക്ഷാബന്ധന്‍ ദിനത്തില്‍ മാതാപിതാക്കളെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിവരം അവരം ധരിപ്പിക്കുകയായിരുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. എന്നാല്‍ യാതൊരു പ്രയോജനം ഉണ്ടായില്ലെന്നും തങ്ങളെ സ്‌കൂള്‍ അധികൃതര്‍ ശിക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്നുംകുട്ടികള്‍ പറയുന്നു. തങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഹോസ്റ്റലില്‍ വെച്ചും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മോശമായി പെരുമാറാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

രക്ഷാബന്ധന്‍ ദിനത്തില്‍ ബന്ധുക്കള്‍ കാണാനെത്തിയപ്പോളാണ് സംഭവം പുറത്താകുന്നത്. വിദ്യാര്‍ത്ഥികള്‍ ബന്ധുക്കളോടും മാതാപിതാക്കളോടും ഇക്കാര്യം പറയുകയായിരുന്നു. മാതാപിതാക്കള്‍ പോലീസില്‍ എത്തി പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചത്. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ ഉറപ്പായും നടപടിയെടുത്തിരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഗുരുകുല്‍ മാനേജ്‌മെന്റിനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ചിലരാണ് പീഡനത്തിനിരയായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.



from mangalam.com https://ift.tt/2MzufPD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages