കണ്ണൂര്‍: മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ചു. കണ്ണൂർ വനിതാ ജയിലിലാണ് സൗമ്യ ആത്മഹത്യ ചെയ്തത്. അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് മാതാപിതാക്കളേയും മകളേയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത സൗമ്യയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
അല്‍പ്പ സമയം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസിലെ ഒരേയൊരു പ്രതിയെ മതിയായ സംരക്ഷണം നല്‍കാതെ സൂക്ഷിച്ചതിന്റെ പേരില്‍ ഗുരുതരമായ വീഴ്ചയാണ് ജയില്‍ അധികൃതര്‍ വരുത്തിയിരിക്കുന്നത്. കാമുകനുമായി ജീവിക്കുന്നതിന് വീട്ടുകാര്‍ തടസ്സമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പേരെയും വിഷം നല്‍കി സൗമ്യ കൊല്ലുകയായിരുന്നു. പിന്നീട് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ സുരക്ഷയില്ലാതെ പാര്‍പ്പിച്ചതാണ് വിമര്‍ശിക്കപ്പെടുന്നത്.
താന്‍ തനിച്ചാണ് കൊല ചെയ്തതെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ആത്മഹത്യ ചെയ്തത്. ജയിലില്‍ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജയിലിനകത്ത് കുട നിര്‍മ്മാണമായിരുന്നു ജോലി. കുടനിര്‍മ്മിച്ച് ദിവസത്തില്‍ 63 രൂപ സൗമ്യ സമ്പാദിച്ചിരുന്നു.
കൊലപാതകങ്ങളില്‍ തനിക്ക് മാത്രമേ പങ്കുളളൂ എന്നാണ് സൗമ്യ ആവര്‍ത്തിച്ച് മൊഴി നല്‍കിയത്. എന്നാല്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോ പെണ്‍വാണിഭ സംഘത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമില്ലായിരുന്നു.
from mangalam.com https://ift.tt/2wksNpl
via IFTTT
No comments:
Post a Comment