ജയിലുകളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ പഞ്ചാബിന് ബിഎസ്എന്‍എലിന്റെ സഹായം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

ജയിലുകളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ പഞ്ചാബിന് ബിഎസ്എന്‍എലിന്റെ സഹായം

പാട്യാല: ജയിൽ പുള്ളികളുടെ മൊബൈൽഫോൺ ഉപയോഗത്തിന് തടയിടാൻ പഞ്ചാബ് സർക്കാരിന് ബിഎസ്എൻഎലിന്റെ സഹായം. അത്യാധുനിക സിഗ്നൽ ജാമ്മറുകൾ ഉപയോഗിച്ചുള്ള പദ്ധതിയുടെ ആദ്യ ഘട്ടം പാട്യാല സെൻട്രൽ ജയിലിൽ നടപ്പാക്കും. പദ്ധതി ഫലപ്രദമായാൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മൂന്ന് മാസക്കാലമാണ് ബിഎസ്എൻഎലിന്റെ സിഗ്നൽ ജാമ്മറുകൾ ജയിലിൽ സ്ഥാപിക്കുക. 4ജി ഫോണുകൾ ബ്ലോക്ക് ചെയ്യാനാണ് ബിഎസ്എൻഎലിന്റെ ജാമ്മറുകൾ ഉപയോഗിക്കുന്നത്. മുമ്പ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിച്ച ജാമ്മറുകളാണ് ജയിലുകളിൽ വിന്യസിച്ചിരുന്നത് 2ജി,3ജി ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിൽ ഇത് വിജയകരമായിരുന്നു. എന്നാൽ 4ജി കണക്ഷനുകൾ ബ്ലോക്ക് ചെയ്യാൻ ഇത് ഉപയോഗിച്ച് സാധിക്കില്ല. ഈ പരിമിതി ഉപയോഗപ്പെടുത്തിയാണ് നബ്ബ സെൻട്രൽ ജയിലിൽ നിന്നും പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ ആറ് ഗുണ്ടത്തലവന്മാരും രണ്ട് തീവ്രവാദികളും ജയിൽ ചാടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2MhGX4A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages