പ്രളയദുരന്തത്തില്‍ മുതുക് ചവിട്ടുപടിയാക്കിയെ ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

പ്രളയദുരന്തത്തില്‍ മുതുക് ചവിട്ടുപടിയാക്കിയെ ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍

കൊച്ചി: പ്രളയക്കെടുതിയില്‍ പെട്ട ജനങ്ങളെ റബര്‍ ബോട്ടിലേക്ക് കയറാനായി ചെളിവെള്ളത്തില്‍ മുട്ടുകുത്തി നിന്ന് തന്റ മുതുക് ചവിട്ടുപടിയാക്കി കൊടുത്ത ജൈസലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. പലരും അഭിനന്ദനവുമായി എത്തി. ഇപ്പോള്‍ ജൈസലിന് സ്‌നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. മത്സ്യതൊഴിലാളിയായ ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമാണ് വിനയന്‍ നല്‍കിയത്. തീനൂര്‍ സ്വദേശിയാണ് ജൈസല്‍.

രാജ്യാന്തര മാധ്യമങ്ങളിലടക്കം ജൈസലിന്റെ പ്രവൃത്തി വാര്‍ത്തയായി. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യതൊഴിലാളികളെ പുകഴ്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ സ്വന്തം സൈന്യമാണ് മത്സ്യതൊഴിലാളികള്‍ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. നിരവധി പ്രമുഖരും മത്സ്യ തൊഴിലാളികളെ പുകഴ്തി രംഗത്തെത്തി.



from mangalam.com https://ift.tt/2weBdz0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages