ആലപ്പുഴ: കുട്ടനാടിനെ വിടാതെ പിന്തുടരുകയാണ് ദുരിതമഴ. വെള്ളം പൊങ്ങിയതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വരുന്ന കുട്ടനാടിനെ വീണ്ടും മുക്കിയിരിക്കുകയാണ് കനത്ത മഴ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. പമ്പയാറ്റില്‍ നിന്നും വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എസി റോഡുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി നിര്‍ത്തിവെച്ചു.
പമ്പാ അണക്കെട്ട് കൂടി തുറന്നതോടെ പമ്പാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ തിരുവല്ല താലൂക്കിലെ കടപ്രയില്‍ കോട്ടയ്ക്കമാലി കോളനി ഒറ്റപ്പെട്ടു. ഇവിടുത്തെ 36 കുടുംബംങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ മൂന്ന് അണക്കെട്ടുകളിലെ വെള്ളമാണ് പമ്പയിലൂടെ ഒഴുകിയെത്തി വീടുകള്‍ കയറുന്നത്.
പരുമല മുളപ്പുറത്ത് കടവിലെ 50 കുടുംബാംഗങ്ങളെ പുലര്‍ച്ചെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. തിരുവല്ല താലൂക്കില്‍ 95 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 4208 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ എടത്വ തലവടി ചെങ്ങന്നൂര്‍ ഭാഗങ്ങളിലും വെള്ളം കയറി.
from mangalam.com https://ift.tt/2KSXuHt
via IFTTT
No comments:
Post a Comment