മുംബൈ: രണ്ടു വയസുള്ളപ്പോള്‍ തന്നെ ഉപേക്ഷിച്ചു പോയ പെറ്റമ്മയെ വേണ്ടെന്ന പെണ്‍കുട്ടിയുടെ നിലപാടിനൊപ്പം കോടതിയും കൂട്ടുനിന്നു. മകളെ തിരികെ വേണമെന്ന പെറ്റമ്മയുടെ ഹര്‍ജി തള്ളിക്കൊണ്ട് പതിനാലു വയസുള്ള പെണ്‍കുട്ടിയുടെ സംരക്ഷണചുമതല മുസ്ലീം കുടുംബത്തിന് ബോംബെ ഹൈക്കോടതി നല്‍കി. തനിക്കു പോറ്റമ്മയുടെ ഒപ്പം പോയാല്‍ മതിയെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
രണ്ടു വയസുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ 12 വര്‍ഷത്തോളം സംരക്ഷിച്ചുവന്നത് ഈ മുസ്ലീം കുടുംബം ആയിരുന്നു. എന്നാല്‍ ഏതാനും മാസം മുമ്പ് കുട്ടിയെ അമ്മയും പുരുഷ സുഹൃത്തും ചേര്‍ന്ന് ബലമായി കൊണ്ടുപോകുകയായിരുന്നു. കുടുംബം ഇതിനെതിരെ ശിശുക്ഷേമസമിതിയെ സമീപിച്ചതോടെ രണ്ടു മാസം ബാലികസദനത്തിലേക്ക് മാറ്റി.
തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്. സ്വഭാവദൂഷ്യമുള്ള അമ്മയ്‌ക്കൊപ്പം വിടുന്നത് പെണ്‍കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് നിരീക്ഷിച്ച കോടതി കുടുംബത്തിന്റെ സംരക്ഷണയില്‍ നിന്നും അനാഥാലയത്തിലേക്ക് മാറ്റേണ്ടി വന്നതിനേയും നിശിതമായി വിമര്‍ശിച്ചു.
from mangalam.com https://ift.tt/2Mk2iXz
via IFTTT
No comments:
Post a Comment