രേവണ്ണയ്ക്ക് ഒദ്യോഗിക വസതിയായി; ഇനി ബെംഗളൂരുവിൽ അന്തിയുറങ്ങാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

രേവണ്ണയ്ക്ക് ഒദ്യോഗിക വസതിയായി; ഇനി ബെംഗളൂരുവിൽ അന്തിയുറങ്ങാം

ബെംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണയ്ക്ക് ബെംഗളൂരുവിൽ ഔദ്യോഗിക വസതിയായി. ഇതോടെ ബെംഗളൂരുവിൽനിന്ന് 170 കിലോമീറ്റർ മാറി ഹാസനിലെ ഹൊലെനരസിപുരയിൽ അന്തിയുറങ്ങിയിരുന്ന മന്ത്രിക്ക് ഇനി നഗരത്തിൽതന്നെ താമസിക്കാം. ബെംഗളൂരുവിൽ സ്വന്തം വീടും കുടുംബവീടുകളും ഉണ്ടായിട്ടും രേവണ്ണ ഇവിടെ താമസിച്ചിരുന്നില്ല. മന്ത്രിയായിരിക്കുന്നിടത്തോളം കാലം ഈ വീടുകളിൽ താമസിച്ചാൽ നിർഭാഗ്യം കടന്നുവരുമെന്നായിരുന്നുവത്രെ ജ്യോത്സ്യന്റെ പ്രവചനം. ഇതേത്തുടർന്ന് നിത്യവും 340 കിലോമീറ്ററാണ് മന്ത്രിക്ക് സഞ്ചരിക്കേണ്ടിവന്നത്. ഹൊലെനരസിപുരയിൽനിന്ന് രാവിലെ കാറിലാണ് 170 കിലോമീറ്റർ ദൂരം സഞ്ചരിച്ച് എല്ലാ ദിവസവും ബെംഗളൂരുവിലെത്തിയിരുന്നത്. രാത്രിയിലെ മടക്കവും കാറിൽത്തന്നെ. രേവണ്ണയ്ക്ക് താത്‌പര്യമുള്ള കുമാര പാർക്ക് വെസ്റ്റിലെ ബംഗ്ലാവ് മുൻ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ കൈവശമായിരുന്നതിനാലാണ് അദ്ദേഹത്തിന് ബെംഗളൂരുവിൽ ഔദ്യോഗിക വസതി ലഭിക്കാതിരുന്നത്. കഴിഞ്ഞ ദിവസം മഹാദേവപ്പ ബംഗ്ലാവ് ഒഴിഞ്ഞതോടെ രേവണ്ണ ഇവിടേക്ക്‌ താമസം മാറ്റുകയായിരുന്നു. തിങ്കളാഴ്ച കയറിക്കൂടൽ ചടങ്ങ് നടത്തി. പ്രത്യേക പൂജകളും നടത്തിയാണ് താമസം മാറ്റിയത്.എന്നാൽ, സർക്കാരിന്റെ ഔദ്യോഗിക വസതി ലഭിക്കാത്തതിനാലാണ് ഹാസനിൽ താമസിച്ച് ബെംഗളൂരുവിലെത്തുന്നതെന്നും ഇതിനുപിന്നിൽ മറ്റൊന്നുമില്ലെന്നും രേവണ്ണ അവകാശപ്പെടുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2wh2r7p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages