എന്‍.ടി രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

എന്‍.ടി രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാർട്ടി നേതാവുമായനന്ദമുരിഹരികൃഷ്ണ (62) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച പുലർച്ചെ തെലങ്കാനയിലെ നൽഗൊണ്ടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നർക്കപ്പട്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെല്ലൂരിൽനിന്ന് ഹൈദരാബാദിലേക്ക് കാറിൽ വരുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. അദ്ദേഹംതന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് കരുതുന്നത്. നടനും മുൻ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. ജൂനിയർ എൻടിആർ, നന്ദമുരികല്യാൺ റാം എന്നിവരാണ് മക്കൾ. ഇരുവരും തെലുങ്കിലെ പ്രമുഖ നടൻമാരാണ്. മറ്റൊരു മകനായ നന്ദമുരിജാനകീറാം 2014ൽഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. Content Highlights:Nandamuri Harikrishna Dies In Accident, TDP, NTR


from mathrubhumi.latestnews.rssfeed https://ift.tt/2oktXgU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages