ഹൈദരാബാദ്: ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞു. ഹൈദരാബാദിലെ തിരക്കേറിയ റോഡില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കുഞ്ഞിനെച്ചൊല്ലിയുള്ള തര്‍ക്കാമായിരുന്നു നടുറോഡില്‍ വച്ച് നടന്നതെന്ന് സൂചന. യുവതി ഭര്‍ത്താവിനെ ഉച്ചത്തില്‍ വഴക്കുപറയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
കുട്ടിയെ ഭര്‍ത്താവിന്റെ കൈയ്യില്‍ വച്ചുകൊടുക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ കുഞ്ഞിനെ വാങ്ങാതെ നില്‍ക്കുന്നതും കാണാന്‍ സാധിക്കും. അതിനിടയിലാണ് കുഞ്ഞിനെ അമ്മ താഴെയിടുന്നത്. ഇതോടെ കണ്ടു നിന്നവരടക്കം അലറിവിളിച്ചു. നിലത്തുവീണ കുഞ്ഞിനെ എടുക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനെ കൈയ്യില്‍ എടുക്കുകയും ഭാര്യയെ പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് എത്തിയ പോലീസ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തു.
from mangalam.com https://ift.tt/2wkanWq
via IFTTT
No comments:
Post a Comment