കാസര്‍ഗോഡ് അമ്മയേയും മകനേയും തട്ടിക്കൊണ്ടുപോയതായി പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

കാസര്‍ഗോഡ് അമ്മയേയും മകനേയും തട്ടിക്കൊണ്ടുപോയതായി പരാതി

ചിറ്റാരിക്കല്‍: കാസര്‍ഗോഡ് ചിറ്റാരിക്കല്‍ അമ്മയേയും രണ്ടര വയസ്സുള്ള മകനേയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. ബൈക്ക് മോട്ടോര്‍ മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (222), മകന്‍ സായികൃഷ്ണ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.

മനു വര്‍ക്ക്‌ഷോപ്പിലേക്ക് പോയതിനു പിന്നാലെ ഒരു സംഘം ആളുകള്‍ കാറില്‍ എത്തിയതായി മീനു ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചുവിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും വീട്ടിലെത്തിയപ്പോള്‍ ഭാര്യയേയും മകനേയും കാണാനില്ലായിരുന്നുവെന്നും മനു പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വീടിനുള്ളില്‍ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലാണ്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി എസ്.പിഅറിയിച്ചു.



from mangalam.com https://ift.tt/2wvBPRc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages