പാലക്കാട്: പ്രളയത്തെ തുടർന്ന് അവതാളത്തിലായ ട്രെയിൻ ഗതാഗതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തി. പാലക്കാട്- കോയമ്പത്തൂർ- ചെന്നൈ റൂട്ടുകളിൽ പൂർണമായും സർവീസുകൾ തുടങ്ങി. തൃശൂർ- എറണാകുളം റൂട്ടിൽ ദീർഘദൂര ട്രെയിനുകളിൽ ചിലത് റദ്ദാക്കിയതൊഴികെ ബാക്കിയെല്ലാം സാധാരണ നിലയിലായി. മുംബൈ-കന്യാകുമാരി ജയന്തി ജനത ഒമ്പത് മണിക്കൂർ വൈകി 12.18ന് തൃശൂരിൽ നിന്ന് പുറപ്പെട്ടു. നിസാമുദീൻ-എറണാകുളം മംഗള എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകി 11.20ന് തൃശൂരിൽ നിന്ന് പുറപ്പെട്ടു. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂർ വരെ പോകുന്ന ഇന്റർസിറ്റി എക്സ്പ്രസ് കൃത്യസമയത്ത് തന്നെ പുറപ്പെട്ടു. 12602-ചെന്നൈ മെയിൽ, 12686 മംഗലാപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 16630- മലബാർ എക്സ്പ്രസ്, 56656 മംഗലാപുരം- കണ്ണൂർ പാസഞ്ചർ, 16687 മംഗലാപുരം- മാതാ വൈഷ്ണോദേവി കത്ര നവ്യുഗ് എക്സ്പ്രസ്, 22638 മംഗലാപുരം- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ വണ്ടികൾ കൃത്യസമയത്ത് തന്നെ യാത്ര നടത്തുമെന്ന് റെയിൽവെ അറിയിച്ചു. യാത്ര റദ്ദാക്കിയ ട്രെയിനുകളെസംബന്ധിച്ച വിവരങ്ങൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് യഥാസമയം നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2nSSEko
via
IFTTT
No comments:
Post a Comment