ഉരുട്ടിക്കൊലക്കേസ്; ശിക്ഷപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി പോലീസില്‍ പണപ്പിരിവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

ഉരുട്ടിക്കൊലക്കേസ്; ശിക്ഷപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി പോലീസില്‍ പണപ്പിരിവ്

തിരുവനന്തപുരം : 13 വര്‍ഷം മുന്‍പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പോലീസുകാര്‍ക്കായി സേനയില്‍ പണപ്പിരിവ് നടക്കുന്നതായി റിപ്പോര്‍ട്ട്. പോലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും ഉദ്യോഗസ്ഥരെ നേരില്‍ കണ്ടാണ് പിരിവ് നടത്തുന്നതെന്നാണ് ഒരു പ്രമുഖ മാധ്യമം പുറത്തു വിട്ടിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഞ്ച് ഉദ്യോഗസ്ഥരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കായി എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും പണം പിരിക്കുന്നുവെന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇത് വിലക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍, പോലീസുദ്യോഗസ്ഥരുടെ വേതനത്തില്‍ നിന്നും നേരിട്ട് പണം പിടിക്കാതെ ഓരോരുത്തരെയും നേരില്‍ കണ്ടാണ് പണപ്പിരിവ്.

പ്രതികള്‍ക്ക് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കണമെങ്കില്‍ വലിയ തുക ആവശ്യമായി വരുമെന്നിനാലാണ് അസോസിയേഷന്‍ പണപ്പിരിവിന് ഇറങ്ങിയതെന്നാണ് വിവരം. എന്നാല്‍, പണപ്പിരിവ് തീരുമാനവുമായി മുന്നോട്ടു പോകാനാണ് പോലീസുകാരുടെ തീരുമാനമെന്നാണ് സൂചന.



from mangalam.com https://ift.tt/2OqpO60
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages