കൊല്‍ക്കത്ത: ജാര്‍ഖണ്ഡ് പശ്ചിമ ബംഗാള്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മസഞ്ചോര്‍ അണക്കെട്ടിന് നിറം നല്‍കുന്നതിനെചൊല്ലി ജാര്‍ഖണ്ഡും തമ്മില്‍ തര്‍ക്കം. അണക്കെട്ടിന് നീലയും വെള്ളയും വര്‍ണം നല്‍കാനുള്ള പശ്ചിമബംഗാളിന്റെ തീരുമാനത്തെ ജാര്‍ഖണ്ഡ് എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
ജാര്‍ഖണ്ഡിന്റെ അതിര്‍ത്തി ജില്ലയായ ഡുംക്കയിലാണ് മസഞ്ചോര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് എന്നാലിത് പശ്ചിമബംഗാള്‍ ജലസേചനവകുപ്പിന്റെ പരിധിയിലാണ് . അണക്കെട്ടിന്റെ നവീകരണത്തിനായി 1.82 കോടിരൂപ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് നീലയും വെള്ളയും കളര്‍ പെയിന്റ് ഉപയോഗിക്കുന്നതുപോലെ ഡാമിനും നീലയും വെള്ളയും പെയിന്റുപയോഗിച്ചാല്‍മതിയെന്ന സര്‍ക്കാര്‍ തീരുമാനം. തീരുമാനത്തെ പ്രതികൂലിച്ച് ജാര്‍ഖണ്ഡ് രംഗത്തുവന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ര്ടിയ താല്‍പര്യങ്ങളാണ് ഇതിനുപിന്നിലെന്നാരോപിച്ച് ബീ.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ അണക്കെട്ടിന്റെ ജോലികള്‍ക്കായിവന്ന തൊഴിലാളികള്‍ തിരിച്ചുപോകുകയും ചെയ്തു.
പ്രതിഷേധങ്ങളെതുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. വിഷയം ചര്‍ച്ചചെയ്തു പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
from mangalam.com https://ift.tt/2LYdnRv
via IFTTT
No comments:
Post a Comment