ചികിത്സയ്ക്കായി മനോഹർ പരീക്കർ വീണ്ടും അമേരിക്കയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 29, 2018

ചികിത്സയ്ക്കായി മനോഹർ പരീക്കർ വീണ്ടും അമേരിക്കയിലേക്ക്

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും അമേരിക്കയിലേക്ക് യാത്രതിരിക്കും. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ പരീക്കർ. അറുപത്തിരണ്ടുകാരനായ പരീക്കർഈ വർഷമാദ്യം മൂന്നു മാസം അമേരിക്കയിൽചികിത്സയിലായിരുന്നു. ഓഗസ്റ്റ് ആദ്യം പരിശോധനകൾക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയിരുന്നു. ഓഗസ്റ്റ് 22 ന് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടടുത്തദിവസം പതിവു പരിശോധനകൾക്കായി പരീക്കറിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പരീക്കർ ഗോവയിലേക്ക് മടങ്ങുമെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ അതിനു വിപരീതമായി ബുധനാഴ്ച രാത്രി അമേരിക്കയിലേക്ക് പോകുമെന്നാണ് നിലവിൽ ലഭ്യമായ വിവരം. ചികിത്സയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയിട്ടില്ല. പരീക്കറിന്റെ ഔദ്യോഗിക ചുമതലകൾ തൽക്കാലം മറ്റാർക്കും കൈമാറേണ്ട ആവശ്യമില്ലെന്നാണ് തീരുമാനം. സംസ്ഥാനത്തെ ഖനി മേഖല നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ മനോഹർ പരീക്കർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഓഗസ്റ്റ് ഏഴിന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2POkCdM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages