വാഷിങ്ടൺ: ചാന്ദ്രയാനിലൂടെ നാസയുടെ ഉപകരണം ചന്ദ്രനിൽ ജലനിക്ഷേപം കണ്ടെത്തി. പത്തുവർഷം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകത്തിൽ ചന്ദ്രനിലെത്തിച്ച നാസയുടെ മൂൺ മിനറളജി മാപ്പർ (എം.3), ചന്ദ്രപ്രതലത്തിലെ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമാണ് കണ്ടെത്തിയത്. യു.എസ്. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഇരുണ്ട ഗർത്തങ്ങളിലാണ് കൂടുതൽ ജലനിക്ഷേപമുള്ളത്. സൂര്യപ്രകാശം ഒരിക്കലും പതിക്കാത്ത, മൈനസ് 156 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില വർധിക്കാത്ത പ്രദേശങ്ങളാണിവ. ഉത്തരധ്രുവത്തിൽ ചെറിയ അളവിലും ജലം കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ ജലനിക്ഷേപങ്ങൾ ദീർഘകാലമായുള്ളതാകാമെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. ചന്ദ്രപ്രതലത്തിലെ പ്രതിഫലനവും ഇൻഫ്രാറെഡ് രശ്മികളുടെ ആഗിരണവും അളന്നാണ് എം.3 മഞ്ഞിന്റെ സാമീപ്യം സ്ഥിരീകരിച്ചത്.ചാന്ദ്രയാൻ ഒന്ന്ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2008 ഒക്ടോബർ 22-ന് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച ചാന്ദ്രയാൻ ഒന്ന്, ചന്ദ്ര പര്യവേക്ഷണങ്ങൾക്കായുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ്. ഏകദേശം 386 കോടി രൂപ മാത്രമായിരുന്നു പേടകത്തിന്റെ നിർമാണച്ചെലവ്. ഹോളിവുഡിലെ ചില ബിഗ് ബജറ്റ് ചിത്രങ്ങളിലും കുറഞ്ഞ ചെലവാണിത്. ചാന്ദ്രയാൻ പേടകം ചന്ദ്രന്റെ 100 കിലോമീറ്റർ അകലത്തുള്ള ഭ്രമണപഥത്തിലാണ് വലംവെയ്ക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക, ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൂടുതൽ കൃത്യതയോടെ പഠിക്കുക എന്നതാണ് ലക്ഷ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2Prh8h9
via
IFTTT
No comments:
Post a Comment