നടിയും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

നടിയും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി

കറാച്ചി: പാകിസ്താന്‍ ചലച്ചിത്ര നടിയും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. പാകിസ്താനിലെ നൗഷാര കലാന്‍ പ്രദേശത്താണ് സംഭവം. ഭര്‍ത്താവിന്റെ നാലാം ഭാര്യയാണ് രേഷ്മ എന്നാണ് വിവരം.

സഹോദരനൊപ്പം ഹകിമാബാദിലാണ് രേഷ്മ താമസിച്ചിരുന്നത്. ഈ വീട്ടില്‍ എത്തിയ ഭര്‍ത്താവ് രേഷ്മയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രേഷ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതിയായ ഭര്‍ത്താവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വര്‍ഷം പാകിസ്താനില്‍ ഖൈബര്ഡ പഖ്തുന്‍ക്വയില്‍ പ്രദേശത്ത് സ്ത്രീകള്‍ക്കെതിരെ ഈ വര്‍ഷം ഉണ്ടാകുന്ന് 15-ാമത്തെ സംഭവമാണിത്. നേരത്തെ നാടകനടി സുന്‍ബുല്‍ വെടിയേറ്റ്് മരിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് സുന്‍ബുല്‍ വെടിയേറ്റ് മരിച്ചത്. ഒരു സ്വകാര്യ പാര്‍ട്ടിക്ക് ചെല്ലുന്നില്ലെന്ന് തുടരെ അറിയിച്ചതോടെയാണ് പ്രതി ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്.



from mangalam.com https://ift.tt/2OV1zy0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages