ഇടുക്കി: പ്രകൃതി ദുരന്തത്തില്‍ വിറച്ചിരിക്കുകയാണ് കേരളം. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി അപകടങ്ങളാണ് സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 37 പേരാണ് കൊല്ലപ്പെട്ടത്. 35,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഒരു കുടുംബത്തെ കുത്തി ഒഴുകി വന്ന ഉരുള്‍പ്പൊട്ടലില്‍ നിന്നും രക്ഷിച്ചത് കുടുംബത്തിന്റെ വളര്‍ത്തു നായയാണ്.
ഇടുക്കിയിലെ കഞ്ഞിക്കുഴി വില്ലേജിലുള്ള മോഹനന്‍ പി എന്നയാളെയും കുടുംബത്തെയുമാണ് ഇവരുടെ വളര്‍ത്തുനായ മരണമുഖത്ത് നിന്നും രക്ഷപ്പെടുത്തിയത്. മോഹനന്റെ വീടിരിക്കുന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുലര്‍ച്ചെ 3 മണിക്ക് നായ റോക്കി കുരയ്ക്കുന്ന ശബ്ദം കേട്ട് മോഹനന്‍ ഉണര്‍ന്നു. എന്നാല്‍ മിക്കദിവസങ്ങളിലും ഈ സമയം നായ കുരയ്ക്കുന്നതിനാല്‍ മോഹനന്‍ ഇത് കാര്യമാക്കി എടുത്തില്ല.
എന്നാല്‍ റോക്കിയുടെ കുരയുടെ ശബ്ദം കൂടുകയും ഓരിയിടാന്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്നാണ് എന്തോ സംഭവിച്ചുവെന്ന് തങ്ങള്‍ക്ക് മനസിലായതെന്ന് മോഹനന്‍ പറയുന്നു. ശബ്ദം കൂടി വന്നതോടെ മോഹനനും കുടുംബവും പുറത്തിറങ്ങി നായയ്ക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കി. ഈ സമയം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മോഹനനും കുടുംബവും ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. കിടപ്പാടം നഷ്ടപ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് മോഹനനും കുടുംബവും. ഇവരുടെ വളര്‍ത്തുനായ റോക്കി ഇപ്പോള്‍ താരവുമായി കഴിഞ്ഞു.
ചിത്രം കടപ്പാട് : ndtv
from mangalam.com https://ift.tt/2B4581V
via IFTTT
No comments:
Post a Comment