കണ്ണൂർ: കാമുകനൊപ്പം ജീവിക്കാൻ പലപ്പോഴായി അച്ഛനേയും അമ്മയേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രതി സൗമ്യയെ സബ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ വനിതാ സബ് ജയിലിലാണ് രാവിലെ 10 മണിയോടെ സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ജയിൽ പരിസരത്തെ കശുമാവിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത് അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, മകൾ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർത്ത്ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാർ മരണത്തിൽ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്. ഭക്ഷണത്തിൽ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവിൽ സൗമ്യ പോലീസിനോട് സമ്മതിച്ചത്.കുടിവെള്ളത്തിലെ പ്രശ്നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിൾ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവർ ശ്രമിച്ചിരുന്നു. പടന്നക്കര വണ്ണത്താൻവീട്ടിൽ കുഞ്ഞിക്കണ്ണൻ(76), ഭാര്യ കമല(65), പേരക്കുട്ടി ഐശ്വര്യ(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സൗമ്യയെ(28) ഏപ്രിൽ 24-നാണ് പോലീസ് അറസ്റ്റുചെയ്തത്. സൗമ്യ അഞ്ച് മൊബൈൽഫോണുകൾ ഉപയോഗിച്ചിരുന്നു. ഇവയിലെ വിവരങ്ങൾ കണ്ടെത്താൻ തിരുവനന്തപുരം ഫൊറൻസിക് ലാബിൽ പരിശോധന നടത്തി. ഫോൺ സംഭാഷണം, മെസേജുകൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രത്യേകം പെൻഡ്രൈവിലാക്കി പോലീസ് വിശദമായി പരിശോധിച്ചിരുന്നു കേസിൽ 55 സാക്ഷികളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. തലശ്ശേരി, കോഴിക്കോട്, മംഗളൂരു ആസ്പത്രികളിലെ ചികിത്സാരേഖകൾ പോലീസ് ശേഖരിച്ചു. കുടുംബത്തിലെ മൂന്നുപേരും ദുരൂഹസാഹചര്യത്തിൽ വിവിധ ആസ്പത്രികളിലാണ് മരിച്ചത്. ഇവർക്കെല്ലാം കൂട്ടിരിപ്പായി സൗമ്യയാണുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാതാപിതാക്കളെയും മകളെയും എലിവിഷം നൽകി കൊന്നശേഷം ഛർദി അഭിനയിച്ച് തലശ്ശേരി സഹകരണ ആസ്പത്രിയിൽ ചികിത്സതേടിയ സൗമ്യയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2w6psei
via
IFTTT
No comments:
Post a Comment