കണ്ണൂർ: കൊട്ടിയൂർ അമ്പായത്തോട്ടിൽ ഉരുൾപൊട്ടി. ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത് മാലൂർ കുണ്ടേരിപ്പൊയിലിൽ 14 വീടുകൾ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കൊട്ടിയൂർ തീർത്തും ഒറ്റപ്പെട്ടു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത് തുറന്നിട്ടുണ്ട്. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങളാണ് തീർത്തും ഒറ്റപ്പെട്ടത്. ബാവലിപ്പുഴക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വീടുകൾ നിലംപൊത്തി. നിരവധി വീടുകൾ അപകടാവസ്ഥയിലാണ്. തലശ്ശേരി, കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. വൈദ്യുതിയും ഇല്ല. ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. രണ്ട് പാലങ്ങൾ അപകടാവസ്ഥയിലാണ്. വയനാടുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങളും മണ്ണിടിഞ്ഞതിനെ തുടർന്ന് വയനാടുമായി ഒരു ഗതാഗത ബന്ധവും സാധ്യമല്ല. വാർത്താ വിനിമയ സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ ഒമ്പതാം തിയ്യതി മുതൽ ഏഴു സ്ഥലത്താണ് കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം ഉരുൾപൊട്ടിയത്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ ചപ്പമലയിൽ മാത്രം ഇന്നലെയും ഉരുൾപൊട്ടി. ചുറ്റും മലകളാൽ നിറഞ്ഞ സ്ഥലമാണ് കൊട്ടിയൂർ പഞ്ചായത്ത്. ഇവിടെയാണ് നിരന്തരം ഉരുൾ പൊട്ടുന്നത്. ഇപ്പോഴും ഉരുൾപൊട്ടികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2KWSAsE
via
IFTTT
No comments:
Post a Comment