മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകൾ കൈപ്പിടിയിലൊതുക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രളയ ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓഖി ദുരിതാശ്വാസ നിധിയുടെ അവസ്ഥ പ്രളയ ദുരിതാശ്വാസനിധിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം ഇരുപത് വരെയുള്ള കണക്ക് പ്രകാരം 25,14,40,000 രൂപ മാത്രമെ ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവാക്കിയിട്ടുള്ളു. 104 കോടി രൂപയിലെ ബാക്കി തുക എന്തുചെയ്തുവെന്ന് പറയാൻ സർക്കാരിന് ബാധ്യതയുണ്ട്. ഓഖി ദുരന്തത്തിന്റെ ഇരകളായവർക്ക് ജീവനോപാധി നൽകുമെന്ന് പറഞ്ഞിട്ട് ഇതുവരെ നടപടിയുണ്ടായില്ല. ദുരന്ത നിവാരണ സമിതി പുനഃസംഘടിപ്പിക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. തീരദേശ സേന രൂപവത്കരിക്കുമെന്ന വാഗ്ദാനവും പാഴായി. ഓഖിയ്ക്ക് ഇരയായവരിൽ മൃതദേഹം കണ്ടെത്താത്തവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന പ്രഖ്യാപനവും സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ്അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. content highlights: Ramesh Chennithala, Kerala Flood Relief


from mathrubhumi.latestnews.rssfeed https://ift.tt/2MYwDhY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages