മുന്‍കാമുകന്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിക്കുനേരെ നിറയൊഴിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മുന്‍കാമുകന്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിക്കുനേരെ നിറയൊഴിച്ചു

ന്യൂഡല്‍ഹി: അതിക്രമിച്ചു കയറിയ മുന്‍കാമുകന്‍ യുവതിക്കു നേരെ നിറയൊഴിച്ചു. പരുക്കേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച് വേദനയോടെ പിടയുന്ന യുവതിയെ കാണുകയായിരുന്നു. യുവതിക്കുനേരെ നിറയൊഴിച്ച ശേഷം കാമുകന്‍ ഓടി രക്ഷപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ പിന്‍തുടര്‍ന്നെങ്കിലും കണ്ടുപിടിക്കാനായില്ല. സംഭവ സ്ഥലത്തുള്ള സിസിടിവിയില്‍ യുവാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.

ഗുഡ്ഗാവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു യുവതി. ഇരുവരും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെങ്കിലും അത് പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ ദീര്‍ഘകാലമായി യുവതിയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് യുവതി ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. രാവിലെ തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.



from mangalam.com https://ift.tt/2MkLccf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages