യാദവിന്റെ വീഡിയോ സൈനിക കലാപത്തിന് കാരണമായേനെ- കേന്ദ്രസർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

യാദവിന്റെ വീഡിയോ സൈനിക കലാപത്തിന് കാരണമായേനെ- കേന്ദ്രസർക്കാർ

ന്യൂഡൽഹി:ബി.എസ്.എഫ്. ജവാന്മാർക്ക് നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച്മുൻ സൈനികൻ തേജ് ബഹാദൂർ യാദവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് വീഡിയോ സൈനികർക്കിടയിൽ കലാപത്തിന് കാരണമായേക്കുമായിരുന്നുവെന്ന് കേന്ദ്ര സർക്കാർ. തേജ് ബഹാദൂർ യാദവിനെ ബി.എസ്.എഫിൽ നിന്ന് പുറക്കിയതിനെ ന്യായീകരിച്ചുകൊണ്ട് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. യാദവിന്റെ പരാതിയെ കെട്ടിച്ചമച്ച കഥയെന്നാണ് കേന്ദ്രവും ബി.എസ്.എഫും വിശേഷിപ്പിച്ചത്. മാത്രമല്ല വീഡിയോ സൈന്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു. യാദവിനെ പുറത്താക്കിയത് അദ്ദേഹം ചെയ്ത തെറ്റിനുള്ള ചെറിയ ശിക്ഷ മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. സേനയിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്തുകൊണ്ട് ഈ വർഷം ജനുവരിയിലാണ് യാദവ് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ചയാണ് ഇതിന് കേന്ദ്രത്തിന്റെയും ബി.എസ്.എഫിന്റെയും ഭാഗത്തിനിന്നുള്ള മറുപടി ലഭിച്ചത്. സത്യവാങ് മൂലത്തിന് മറുപടി നൽകാൻ യാദവിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് മാറ്റിവെച്ചു. " യാദവ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പരിപ്പിൽ കൂടുതൽ വെള്ളമുണ്ട്, അതിനാൽ അത് കുക്കറിൽ ഉണ്ടാക്കിയതാണ്. കൂടാതെ ഇളക്കാത്തതിനാൽ പരിപ്പ് പാത്രത്തിന്റെ അടിയിലാണ്. പറാത്തയും ചായയും മാത്രമാണ് പ്രഭാത ഭക്ഷണമായി നൽകിയത് എന്നാണ് യാദവ് പറഞ്ഞത്. രാത്രി ഭക്ഷണത്തിന്റെ പരിപ്പിന്റെ ഗുണമേന്മയെക്കിറിച്ചും യാദവ് പരാതി പറഞ്ഞിരുന്നു. " - മറുപടിയിൽ സർക്കാർ പറഞ്ഞു. " ബി.എസ്.എഫ് മെസിൽ ഒരുപാട് പേർക്ക് വേണ്ടിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഓരോരുത്തരുടെയും താൽപര്യമോ, രുചിക്കോ അനുസരിച്ച് ഭക്ഷണം ഉണ്ടാക്കാൻ സാധിക്കില്ല.അതിലെല്ലാമുപരി സേനാംഗങ്ങളുടെ ആരോഗ്യം നോക്കേണ്ടതുണ്ട്. സമീപകാലത്ത് ഹൃദയസംബന്ധമായ അസുഖങ്ങൾ സേനയിൽ വർദ്ധിച്ചുവരികയാണ്" - സത്യവാങ് മൂലത്തിൽ പറയുന്നു. പച്ചക്കറികൾ തീർന്നിരുന്നതിനാൽ പ്രഭാത ഭക്ഷണത്തിന് സബ്ജി തയ്യാറാക്കിയിരുന്നുല്ല. പ്രഭാത ഭക്ഷണത്തിന്റെ അളവിനെയോ ഗുണത്തെയോ കുറിച്ച് മറ്റാരും പരാതി പറഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Lbdyo7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages