ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ ഗ്രനേഡുകളുമായി പോയ ഭീകരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ ഗ്രനേഡുകളുമായി പോയ ഭീകരന്‍ അറസ്റ്റില്‍

ന്യൂഡൽഹി: എട്ട് ഗ്രനേഡുമായി ഭീകരൻ ജമ്മുവിൽ അറസ്റ്റിൽ. സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടവർക്ക് സ്ഫോടക വസ്തുക്കൾ കൈമാറാനായി പോകുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്. പുൽവാമയിലെ അവന്തിപ്പോരയിൽ നിന്നുള്ള അർഫാൻ വാനി എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 60,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ബസിൽ സ്ഫോടക വസ്തുക്കൾ കടത്തുന്നുവെന്ന ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് ബസ് പിന്തുടർന്നെത്തിയ പോലിസ് സംഘം ജമ്മുവിലെ ഗാന്ധിനഗറിൽ വെച്ചാണ് അർഫാൻ വാനിയെ അറസ്റ്റ് ചെയ്തത്. അർഫാൻ വാനിയെ ചോദ്യം ചെയ്താൽ ഡൽഹിയിൽ ഇയാളുമായി ബന്ധമുള്ളവരെ കണ്ടെത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലും ജമ്മുവിലും ഭീകര സംഘടനകൾ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിട്ടുള്ളത്


from mathrubhumi.latestnews.rssfeed https://ift.tt/2OMvBnt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages