ചെങ്ങന്നൂർ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസർക്കാരിൽനിന്ന് കൂടുതൽ സാമ്പത്തിക സഹായം കിട്ടുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഇപ്പോൾ താൽകാലിക സഹായം മാത്രമാണ് ലഭിച്ചത്. മെമ്മോറാണ്ടം കൊടുക്കുന്ന മുറയ്ക്ക് കേന്ദ്ര സംഘത്തെ അയയ്ക്കും. അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ തുക അനുവദിക്കുകയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചോദിക്കുന്നകാര്യങ്ങളെല്ലാം കേന്ദ്രം നൽകുന്നുണ്ട്. പ്രളയത്തിന്റെ സമയത്ത് എല്ലാ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. മുഖ്യമന്ത്രി സൈന്യത്തെ ആവശ്യപ്പെട്ടു, ആവശ്യപ്പെട്ടതിൽ കൂടുതൽ സൈന്യത്തെ കേന്ദ്രം നൽകി. പ്രധാനമന്ത്രി പ്രളയക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. ആവശ്യത്തിൽ കൂടുതൽ പണം ഇപ്പോൾ നമ്മുടെ കൈയ്യിലുണ്ട്. അത്യാവശ്യമായി ചെയ്യേണ്ട കാര്യത്തിനാണ് ഇപ്പോൾ പണം കൊടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇപ്പോൾ കേന്ദ്രം ചെയ്യുന്നുണ്ട്. കേന്ദ്ര സംഘം വന്ന് നാശനഷ്ടങ്ങൾ വിലയിരുത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസം അടക്കമുള്ള പദ്ധതികൾക്ക് പണം ലഭ്യമാക്കുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. Content Highlights:Kerala floods 2018, relief from center, alphons kannanthanam, aid from center to kerala
from mathrubhumi.latestnews.rssfeed https://ift.tt/2LcKcWj
via
IFTTT
No comments:
Post a Comment