ന്യൂഡല്‍ഹി : ലക്ഷങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുമായി കക്കാനിറങ്ങിയ മോഷണസംഘത്തെ കാത്തിരുന്നത് എട്ടിന്റെ പണി. ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ ഡല്‍ഹിയില്‍ കക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിന് അഞ്ചു രൂപമാത്രമാണ് കിട്ടിയത്.
വന്‍ പ്രതിക്ഷകളോടെ ആയിരുന്നു സംഘം തുകല്‍ വ്യാപാരിയുടെ ബാഗ് കവര്‍ന്നത്. തുടര്‍ച്ചയായി വ്യാപാരിയെ നിരീക്ഷിച്ചു വന്നിരുന്ന സംഘം വന്‍ തുകയുടെ കച്ചവടം നടന്ന ദിവസം ഇയാളെ കൊന്ന് പണം തട്ടാനായിരുന്നു പദ്ധതി. ഫാക്ടറിയില്‍ നിന്നും മടങ്ങുന്ന വ്യാപാരി പണം വീട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന ധാരണയിലായിരുന്നു സംഘത്തിന്റെ ഈ നീക്കം. വ്യാപാരിയെ പിന്തുടര്‍ന്ന് സംഘം ഇയാളുടെ കണ്ണില്‍ മുളകുപൊടി വിതറി ബാഗ് കൈക്കലാക്കുകയായിരുന്നു. വ്യാപാരിയുടെ സ്‌കൂട്ടറും ഇവര്‍ തട്ടിയെടുത്തു. എന്നാല്‍, അഞ്ചു രൂപ മാത്രമാണ് ബാഗില്‍ ഉണ്ടായിരുന്നത്. വ്യാപാരിയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
from mangalam.com https://ift.tt/2OYenDD
via IFTTT
No comments:
Post a Comment