ഇടുക്കി: ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നാലാമത്തെ ഷട്ടറും തുറന്നു. ഇന്നലെ മൂന്നാമത്തെ ഷട്ടര്‍ തുറന്ന ശേഷം ഇന്ന് തുറന്നത് മൂന്ന് ഷട്ടറുകളാണ്. പരമാവധി സംഭരണശേഷി കൈവരിക്കാന്‍ ഇനി ഒന്നര അടി കൂടി ബാക്കി നില്‍ക്കേ ഡാം സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് നാലാമത്തെയും ഷട്ടര്‍ തുറന്നിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം അഞ്ചാമത്തെ ഷട്ടറുകളും തുറന്നേക്കുമെന്നാണ് സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നത്. ഇതിനൊപ്പം ഷട്ടറുകള്‍ ഒരു മീറ്റര്‍ കൂടി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
2403 അടി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2401.50 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അഞ്ചു ഷട്ടറുകളും തുറക്കുന്നതിന് പകരം ഇന്ന് രാവിലെ തുറന്നിരുന്ന മൂന്ന് ഷട്ടറുകളും കൂടുതല്‍ തുറന്ന വെള്ളം പുറത്തു വിടാനായിരുന്നു ആദ്യം തീരുമാനം എടുത്തത്. എന്നാല്‍ ജലനിരപ്പ് ഡാമില്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ നാലാമത്തെ ഷട്ടറും തുറക്കേണ്ടി വരികയായിരുന്നു. ഇരുകരകളെയും ഇടിച്ചുകൊണ്ട് കുത്തിയൊലിച്ചാണ് ജലം ഒഴുകുന്നത്. തീരത്ത് മരങ്ങള്‍ കടപുഴകി വീണു. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം വേഗം എത്തിത്തുടങ്ങി.
ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. തീരത്ത് അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചെറുതോണിയിലെയും തടിയമ്പാട്, കീരിത്തോട് പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അഞ്ചോ ആറോ മണിക്കൂറുകള്‍ കൊണ്ട് എറണാകുളത്ത് വെള്ളം എത്തിച്ചേരും. മൂന്ന് ഷട്ടറുകള്‍ തുറന്നപ്പോള്‍ തന്നെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ചെറുതോണി ടൗണില്‍ വെള്ളംകയറിത്തുടങ്ങി. ആളുകളെയെല്ലാം നേരത്തേ തന്നെ മാറ്റിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/2vy4pkv
via IFTTT
No comments:
Post a Comment