കരുണാനിധിക്ക് ഭാരതരത്‌ന നല്‍കണമെന്ന് ഡി.എം.കെ പ്രമേയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

കരുണാനിധിക്ക് ഭാരതരത്‌ന നല്‍കണമെന്ന് ഡി.എം.കെ പ്രമേയം

ചെന്നൈ: അന്തരിച്ച പാർട്ടി സ്ഥാപകനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ജനറൽ കൗൺസിൽ പ്രമേയം പാസാക്കി. ഡി.എം.കെ നേതാവും പ്രചാരണ വിഭാഗം സെക്രട്ടറിയുമായ ട്രിച്ചി ശിവയാണ്പ്രമേയം അവതരിപ്പിച്ചത്. പുതിയ പ്രസിഡന്റായി കരുണനിധിയുടെ മകൻ സ്റ്റാലിനെ തിരഞ്ഞെടുക്കാനായാണ് ജനറൽ കൗൺസിൽ യോഗം ചേർന്നത്. നേരത്തെ തമിഴ്നാട് നിയമസഭയിലുംഡി.എം.കെ ഈ വിഷയം ഉന്നയിച്ചിരുന്നു.അഞ്ച് തവണയായി ദീർഘകാലം തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധി ഒരിക്കൽ പോലും പാർലമെന്റ് അംഗമായിരുന്നില്ല. ഈ വിഷയം അവതരിപ്പിച്ച ട്രിച്ചി ശിവ കരുണാനിധി രാജ്യത്തെ ഏറ്റവും ഉന്നത നേതാവാണെന്നും ദ്രാവിഡ പ്രമുഖനാണെന്നും ഓർമിപ്പിച്ചു. തന്റെ ആയുസ്സിലെ 80 വർഷം കരുണനിധി പൊതുപ്രവർത്തനത്തിനായി നീക്കിവെച്ചു. അവഗണിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ ജനങ്ങൾക്കായി അദ്ദേഹം പ്രവർത്തിച്ചു. കരുണാനിധി ഉജ്വല പ്രഭാഷകനും മികച്ച എഴുത്തുകാരനും നോവലിസ്റ്റും ചെറു കഥാകൃത്തും ദാർശനികനും മനുഷ്യസ്നേഹിയും നാടകകൃത്തുമായിരുന്നു. മികച്ച അഭിനേതാവും 80 സിനിമകളുടെ തിരക്കഥാകൃത്തുമായിരുന്നെന്നും ശിവ കൂട്ടിച്ചേർത്തു. content highlights:DMK demands Bharat Ratna for Karunanidhi


from mathrubhumi.latestnews.rssfeed https://ift.tt/2Nllo06
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages