തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിന് സഹായഹസ്തം നീട്ടി ലോകബാങ്ക്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മധ്യകാല വായ്പകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ലോക്ബാങ്ക് അറിയിച്ചു. വായ്പാ നടപടികള്‍ ലളിതമാക്കും. ചീഫ് സെക്രട്ടിറയുമായി ലോകബാങ്ക് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വൈകിട്ട് ആറുമണിക്ക് ലോകബാങ്ക് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും.
കേരളം പുനര്‍നിര്‍മ്മിക്കാന്‍ നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചത്. പുന്‍നിര്‍മ്മാണത്തിനുള്ള പണം സര്‍ക്കാരിന് ഒറ്റയ്ക്കു കണ്ടെത്താന്‍ കഴിയില്ല. വിദേശ സഹായത്തിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. 775 വില്ലേജുകളിലെ 55 ലക്ഷം പേരെ പ്രളയം ബാധിച്ചു. 19,512 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
[IMG]
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഡാമുകള്‍ തുറന്നത്. കനത്ത മഴയുണ്ടാകുമെന്ന് ജൂലൈ 29ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 15,16,17 തീയതികളില്‍ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പ്രളയസമയത്ത് മാധ്യമങ്ങളും ജുഡീഷ്യറിയും പാലിച്ച നടപടിക്രമങ്ങള്‍ അഭിനന്ദനീയമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള് ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
[IMG]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകമെമ്പാടു നിന്നും പണം എത്തുന്നുണ്ട്. അത് കൃത്യമായി ദുരിത ബാധിതര്‍ക്കിടയില്‍ തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണം. ദുരിതാശ്വാസത്തിനായി വിവിധ സംഘടനകള്‍ പിരിക്കുന്ന പണം കൃത്യമായി ഓഡിറ്റ് ചെയ്യണം. ആ പണം ദുരിത ബാധിതരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ എന്തു ചെയ്യാന്‍ കഴിയും. ധനവിനിയോഗത്തിന് പ്രത്യേക സംവിധാനം വേണം. പ്രത്യേക അക്കൗണ്ടുകള്‍ തുടങ്ങാമെന്നും ഹൈക്കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്‍കി.
ഡാമുകള്‍ അപ്രതീക്ഷിതമായി തുറന്നതല്ല അതിശക്തമായ മഴ തുടര്‍ച്ചയായി ലഭിച്ചതാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ ഡയറക്ടര്‍ ശരത് ചന്ദ്ര പറഞ്ഞു. നിയന്ത്രണാതീതമായ സാഹചര്യമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഡാമുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നുവെങ്കിലും സമാനമായ സാഹചര്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. പ്രളയത്തെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് ജലകമ്മീഷന്‍ തയ്യാറാക്കി വരികയാണെന്നും വൈകാതെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
[IMG]
അതേസമയം, വെള്ളംകയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം തുറന്നു. ഇന്‍ഡിയോ എയര്‍ലൈന്‍സ് ഉച്ചയ്ക്ക് രണ്ടുമണിയോടെ വിമാനത്താളത്തില്‍ ഇറങ്ങി. ഇന്ന് 33 സര്‍വീസുകള്‍ കൂടി എത്തും. 30 സര്‍വീസുകള്‍ ഇവിടെ നിന്ന് പുറപ്പെടും. ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഒരാഴ്ച കൂടി വൈകുമെന്ന് സൂചനയുണ്ട്. പ്രളയക്കെടുതിതെ തുടര്‍ന്ന് ഈ മാസം 15നാണ് വിമാനത്താവളം അടച്ചത്. തുടര്‍ന്ന് നാവികസേനയുടെ വിമാനത്താവളം വഴിയാണ് ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. മറ്റു സര്‍വീസുകള്‍ കോഴിക്കോട്, കോയമ്പത്തുര്‍ എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
വെള്ളം കയറിയ എ.സി റോഡില്‍ ഗതാഗതം 14 ദിവസത്തിനു ശേഷം ഇന്ന് ഉച്ചയോടെ പുനരാരംഭിച്ചു.
from mangalam.com https://ift.tt/2wpRC2U
via IFTTT
No comments:
Post a Comment