മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പില്‍ യുവതിക്ക് മാംഗല്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പില്‍ യുവതിക്ക് മാംഗല്യം

മലപ്പുറം : വെള്ളപ്പൊക്കദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന എംഎസ്പിഎൽപി സ്കൂളിൽ നിന്ന് അഞ്ജു ഇന്ന് വിവാഹപന്തലിലേക്കിറങ്ങി. ഷൈജുവിന്റെ വധുവാകാൻ. വെള്ളപ്പൊക്കത്തിൽ വീട് പൂർണമായും മുങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി ദുരിതാശ്വാസ ക്യാമ്പിലായിരുന്നു അഞ്ജു. നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന വിവാഹം മാറ്റി വയ്ക്കണോയെന്നു വീട്ടുകാർ ആലോചിച്ചിരുന്നു. ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റിന്റെയും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായങ്ങളുമായി എത്തിയതിനെ തുടർന്ന് വിവാഹം നിശ്ചയിച്ച പോലെ തന്നെ നടത്താമെന്നു തന്നെ തീരുമാനിക്കുകയായിരുന്നു. പഠിച്ച സ്കൂളിൽ നിന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ അഞ്ജു ക്ഷേത്രത്തിലേക്ക് വിവാഹ ചടങ്ങുകൾക്കായി ഇറങ്ങി. ക്ഷേത്ര ട്രസ്റ്റി തന്നെയാണ് വിവാഹ സദ്യയൊരുക്കുന്നത്. മലപ്പുറത്തു പ്രവർത്തിക്കുന്ന 183 ക്യാമ്പുകളിലായി 30,000 പേരാണ് തങ്ങുന്നത്. ജില്ലയിലെ തിരുനാവായയിലെയും നിലമ്പൂരിലെയും ക്യാമ്പുകളിലും ഇന്ന് വിവാഹങ്ങൾ നടക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2ON1co6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages