കൊച്ചി : വാരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അഭിഭാഷകന്‍ സൂപ്പര്‍ പോലീസ് ചമയേണ്ടെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സിബിഐ അഭിഭാഷകനെ കര്‍ശനമായി വിമര്‍ശിച്ച ഹൈക്കോടതി അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും വ്യക്തമാക്കി.
മുന്‍പ് സമാന ആവശ്യം ഉന്നയിച്ച് അഖില നല്‍കിയ അപ്പീല്‍ സിങ്കിള്‍ ബഞ്ച് തള്ളിയതോടെയാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. പോലീസുകാര്‍ പ്രതിയായ കേസില്‍ നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു അഖിലയുടെ വാദം.
from mangalam.com https://ift.tt/2KNxSve
via IFTTT
No comments:
Post a Comment