കോഴിക്കോട്: നിപ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് തന്റെ ആദ്യ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വടകര റസ്റ്റ് ഹൗസിൽ വച്ച് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ സജീഷ് തന്റെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏൽപിക്കുകയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു ലിനി.നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു ലിനിയുടെ മരണം. ലിനിയുടെ മരണശേഷം ഭർത്താവിന് സർക്കാർ ജോലി നൽകുകയായിരുന്നു. കൂത്താളി പി എച്ച് സി യിലെ ക്ലർക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയിൽ പ്രവേശിച്ചത് content highlights:Husband of nurse Lini who died of nipah donates first month salary to CMs relief fund
from mathrubhumi.latestnews.rssfeed https://ift.tt/2nI4RIC
via
IFTTT
No comments:
Post a Comment