കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ എല്ലാം ശരീയായ രീതിയില്‍ തന്നെയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇടുക്കിയില്‍ അടക്കം ശക്തമായ മഴ ലഭിക്കുന്നുണ്ട്. മുന്നൊരുങ്ങള്‍ നടത്തിയതുകൊണ്ട് വലിയ ദുരന്തങ്ങള്‍ ഉണ്ടായില്ല. പുതുതായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യം നേരിടാന്‍ സൈന്യത്തിന്റെ അടക്കം സഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അതിനിടെ, കേരളത്തിലെ അസാധാരണമായ സാഹചര്യം നേരില്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തും.
അതിനിടെ, ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഒഴുക്ക് ശക്തമായി. ചെറുതോണിപ്പാലം പൂര്‍ണ്ണമായും മുങ്ങി. ചെറുതോണി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയെന്നാണ് ഇതുനല്‍കുന്ന സൂചന. സെക്കന്‍ഡില്‍ ആറ് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് വരുന്നതെന്നാണ് സൂചന. ഇരുകരകളിലുമുള്ള മരങ്ങള്‍ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. വ്യാപകമായി കര ഇടിഞ്ഞുപോകുന്നുമുണ്ട്. മേഖലയിലെ വൈദ്യുതിബന്ധം പൂര്‍ണ്ണമായും നിലച്ചു. ചെറുതോണി പാലത്തിനു സമീപമുണ്ടായിരുന്ന ട്രാന്‍സ്‌ഫോമര്‍ പെരിയാറിലേക്ക് പതിച്ചു.
ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂടുമ്പോഴും ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളത്തിന്റെ അളവും കൂടുകയാണ്. നിലവില്‍ 2401.62 അടിയാണ് ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. ചെറുതോണി ടൗണിലേക്ക് വെള്ളം ഇരച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി.
ഇടുക്കിയില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് വര്‍ധിക്കാതിരിക്കാന്‍ ഇടമലയാര്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിന് കുറവ് വരുത്തിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി പറഞ്ഞു. കേന്ദ്രസംഘം കേരളത്തില്‍ തുടരുന്നുണ്ട്. നിലവിലെ സ്ഥിതി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസമയത്ത് തന്നെ കേന്ദ്രസംഘം എല്ലാംനേരില്‍ കണ്ടു ബോധ്യപ്പെട്ടതാണ്. അത് കേരളത്തിന് അനുകൂലമായ സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.
ബലിതര്‍പ്പണം അടക്കമുള്ള കാര്യങ്ങള്‍ വിശ്വാസത്തിനനുസൃതമായി ജാഗ്രതയോടെ നടത്തുക. സര്‍ക്കാരുമായി ജനങ്ങള്‍ സഹകരിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ, എറണാകുളം ജില്ലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കി.
from mangalam.com https://ift.tt/2McrnXM
via IFTTT
No comments:
Post a Comment