തിരുവനന്തപുരം: പ്രളയക്കെടുതിയിൽപ്പെട്ട സ്ഥലങ്ങളിൽ വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി ബോർഡ്. വയറിങ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയശേഷം കണക്‌ഷനുകൾ പുനഃസ്ഥാപിക്കാനാണ് ആലോചന. ജീവനക്കാർ അവധി ദിവസങ്ങൾ പൂർണമായി ഒഴിവാക്കും.കണക്‌ഷൻ പുനഃസ്ഥാപിക്കാൻ താമസം നേരിടുന്ന വീടുകളിൽ എർത്ത് ലീക്കേജ്, സർക്യൂട്ട് ബ്രേക്കർ ഉൾപ്പെടുത്തി ഒരു ലൈറ്റ് പോയന്റും പ്ലഗ് പോയന്റും മാത്രമുള്ള താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നൽകും. തെരുവുവിളക്കുകൾ കേടായ ഇടങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ സാധനങ്ങൾ നൽകുന്ന മുറയ്ക്ക് സൗജന്യമായി സ്ഥാപിച്ചുനൽകും.* സെക്‌ഷൻ ഓഫീസുകൾ, റിലീഫ് ക്യാമ്പുകൾ മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സംവിധാനം ഏർപ്പെടുത്തും.* വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കായി ‘മിഷൻ റീകണക്റ്റ്’ എന്ന പേരിൽ കർമസമിതി രൂപവത്കരിച്ചു.* വിതരണവിഭാഗം ഡയറക്ടറുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം വൈദ്യുതിഭവനിൽ 24 മണിക്കൂറും പ്രത്യേകവിഭാഗം പ്രവർത്തിക്കും.* കല്പറ്റ, തൃശ്ശൂർ, ഇരിഞ്ഞാലക്കുട, പെരുമ്പാവൂർ, എറണാകുളം, തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ സർക്കിളുകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലും പ്രശ്നബാധിത പ്രദേശങ്ങളിലെ സെക്‌ഷനുകളിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിലും പ്രത്യേകസമിതികൾ പുനരുദ്ധാരണ പ്രവൃത്തികൾക്ക് മേൽനോട്ടം നൽകും.* എല്ലാ ജില്ലയിലും പ്രവർത്തനങ്ങൾ ചീഫ് എൻജിനീയർമാർ നിരീക്ഷിക്കും.* സർവീസിൽനിന്ന് വിരമിച്ചവരുടെയും മറ്റ് ഇലക്‌ട്രിക്കൽ സെക്‌ഷനിൽനിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും സേവനം ലഭ്യമാക്കും.* തമിഴ്‌നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ജീവനക്കാരെയും ട്രാൻസ്‌ഫോർമർ അടക്കം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.* പവർഗ്രിഡ്, എൻ.ടി.പി.സി., ടാറ്റാ പവർ, എൽ.ആൻഡ് ടി., സീമൻസ് തുടങ്ങിയ സ്ഥാപനങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.അഞ്ച് ചെറുകിടനിലയങ്ങൾ തകർന്നു28 സബ് സ്റ്റേഷനുകളും അഞ്ച് ഉത്പാദന നിലയങ്ങളും പ്രവർത്തനം നിർത്തി. അഞ്ച് ചെറുകിട വൈദ്യുതിനിലയങ്ങൾ വെള്ളം കയറി തകർന്നു. ഇത്തരത്തിൽ 350 കോടി രൂപയുടെ നഷ്ടത്തിനുപുറമേ ഏകദേശം 470 കോടിയുടെ വരുമാന നഷ്ടവുമുണ്ടായി.10,000 ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്യേണ്ടിവന്നു. വെള്ളപ്പൊക്കം ഒഴിഞ്ഞ പ്രദേശങ്ങളിൽ ഇതുവരെയായി 4500-ഓളം എണ്ണം ചാർജ് ചെയ്തു. ഏകദേശം 1200-ഓളം ട്രാൻസ്‌ഫോർമറുകൾ ഇപ്പോഴും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അവയെല്ലാം പ്രവർത്തന സജ്ജമാക്കാനുള്ള പരിശോധനകളും നടപടികളും തുടങ്ങി.
from mathrubhumi.latestnews.rssfeed https://ift.tt/2whq3Zx
via
IFTTT
No comments:
Post a Comment