ന്യൂഡല്‍ഹി: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. ഡോളര്‍ ഒന്നിന് 71 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച രാവിലെ വിനിമയം നടക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം നിലയില്‍ എത്തിയ കറന്‍സിയായി രൂപ മാറി. ഓഗസ്റ്റില്‍ മാത്രം 3.30 ശതമാനം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്.
ഇന്നലെ 70.74 എന്ന നിരക്കില്‍ അവസാനിപ്പിച്ച വിനിമയം ഇന്നു രാവിലെ പുനരാരംഭിച്ചതോടെ രൂപയ്ക്ക് 22 പൈസ നഷ്ടമുണ്ടായി 70.96ല്‍ എത്തി. വൈകാതെ 71ലേക്ക് കടന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പ് നിരക്ക് ഉയരുമെന്ന ആശങ്കയും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ സ്ഥിരമായ പ്രവാഹവുമാണ് ഇന്ത്യന്‍ കറന്‍സിക്ക് തിരിച്ചടിയായത്. ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതലായി ആശ്രയിച്ചതും വിനയായി.
അതിനിടെ ബി.എസ്.ഇ സെന്‍സെക്‌സ് 138 പോയിന്റ് തിരിച്ചുപിടിച്ച് 38,828ലും. ദേശീയ സൂചികയായ നിഫ്റ്റി 11,700ല്‍ തിരിച്ചെത്തി. ജിഡിപി ഡാറ്റ ഇന്ന് പുറത്തുവിട്ടേറ്റുമെന്ന സൂചനയാണ് വിപണിക്ക് അനുകൂലമായത്. ഇന്നലെ സൂചിക 206 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയിരുന്നു.
from mangalam.com https://ift.tt/2C0SKQT
via IFTTT
No comments:
Post a Comment