ഇന്ത്യ അടക്കം 60 വിദേശരാജ്യങ്ങളിലെ കറന്‍സി നോട്ടുകള്‍ ചൈന നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ; വ്യാജന്‍ ഉണ്ടാക്കാന്‍ കഴിയാത്ത കടുത്ത സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

ഇന്ത്യ അടക്കം 60 വിദേശരാജ്യങ്ങളിലെ കറന്‍സി നോട്ടുകള്‍ ചൈന നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ; വ്യാജന്‍ ഉണ്ടാക്കാന്‍ കഴിയാത്ത കടുത്ത സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനം

ബീജിംഗ്: ഇന്ത്യ അടക്കം അനേകം വിദേശരാജ്യങ്ങളുടെ നോട്ടുകള്‍ ചൈന അച്ചടിക്കുന്നതായി റിപ്പോര്‍ട്ട്. അവരുടെ ബെല്‍റ്റ് ആന്റ് റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ആവശ്യാര്‍ത്ഥമാണ് കറന്‍സി നോട്ടുകള്‍ വരുന്നത്. അടിസ്ഥാന സൗകര്യ വികസനങ്ങളും മറ്റു പദ്ധതികളുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്ന സാമ്പത്തിക വളര്‍ച്ചയില്‍ ഏഷ്യയിലെയും യൂറോപ്പിലെയുമായി 60 രാജ്യങ്ങളിലെ ആള്‍ക്കാര്‍ ഉള്‍പ്പെടുന്നു എന്നതിനെ കണക്കാക്കിയാണ് തീരുമാനം. വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രിന്റിംഗ് ജോലികള്‍ പുറംപണി കരാറില്‍ നല്‍കാന്‍ ഡെന്മാര്‍ക്കിനെയാണ് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കറന്‍സി നോട്ടുകള്‍ പരുത്തിയിലും ലിനന്‍ ഫൈബറിലുമാണ് നിര്‍മ്മിക്കുക. വ്യാജപതിപ്പ് ഉണ്ടാക്കാന്‍ കഴിയാത്ത വിധത്തില്‍ വാട്ടര്‍മാര്‍ക്കോട് കൂടിയ ഉയര്‍ന്ന നിലവാരത്തിലേക്ക് പിന്നീട് മാറും. പ്രത്യേക മഷിയും സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉണ്ടാകും. നോട്ട് നിര്‍മ്മിക്കാന്‍ സാധാരണഗതിയില്‍ ഇന്ത്യ ജര്‍മ്മനിയിലെ ജിസേക്കേ, ഡെവ്രിയെന്റ്, ബ്രിട്ടനിലെ ഡി ലാ റൂ എന്നീ ടമ്പനികളില്‍ നിന്നും വാട്ടര്‍മാര്‍ക്ക് ചെയ്യപ്പെട്ട പേപ്പറാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

അടുത്ത കാലത്ത് ചൈനയില്‍ മൊബൈല്‍ പേമെന്റുകള്‍ വളരുകയാണ്. അതുകൊണ്ട് തന്നെ ബാങ്ക് നോട്ടുകളുടെ ഉപയോഗം കുറഞ്ഞു. വന്‍കിട നഗരങ്ങള്‍ മുതല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ സ്മാര്‍ട്ട്‌ഫോണുകള്‍ പണപ്പെട്ടിയായി മാറുകയാണ്് പച്ചക്കറികടകളില്‍ പോലും ഡിജിറ്റലായി പണം നല്‍കാം. അതിനാല്‍ പല പ്രിന്റിംഗ് പ്‌ളാന്റുകളിലും പണി കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അവസ്ഥ ഈ വര്‍ഷം ആദ്യം തന്നെ അവസാനിച്ചിട്ടുണ്ട്. വന്‍കിട ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങിയതോടെ ചൈനയിലെ ഏറ്റവും വലിയ കറന്‍സി പേപ്പര്‍ നിര്‍മ്മാണ മില്ലായ ഹൂബി പ്രവിശ്യയിലെ ബോഡിംഗില്‍ പണി വീണ്ടും ആരംഭിച്ചിട്ടുണ്ട്. സഹകരണ അടിസ്ഥാനത്തില്‍ ഇവിടെ 604 ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്.

അടുത്ത കാലത്തൊന്നും ചൈന വിദേശ കറന്‍സികള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന് ചൈനാ ബാങ്ക് നോട്ട് പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ലിയു ഗ്വിഷേംഗ് പറയുന്നു. എന്നാല്‍ തായ്‌ലന്റ്, ബംഗ്‌ളാദേശ്, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സി നിര്‍മ്മാണ കരാര്‍ പിടിച്ചെടുക്കാന്‍ മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നും പറയുന്നു.



from mangalam.com https://ift.tt/2MnAvsO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages