തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ അകപ്പെട്ട സംസ്ഥാനത്തെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇതുവരെ വാഗ്ദാനം ചെയ്തത് 500 കോടിയോളം രൂപ. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള വാഗ്ദാനങ്ങളാണ് ഇത്. ഇതുവരെ 175 കോടിയോളം രൂപയാണ് അക്കൗണ്ടിലേയ്ക്ക് എത്തിയിട്ടുള്ളത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്തയായ 120 കോടി ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോട് രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുമാത്രം ഏകദേശം 175 കോടി വരും. ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ എത്തിയിരുന്നു.
from mangalam.com https://ift.tt/2N1ORMr
via IFTTT
No comments:
Post a Comment