നെല്ലിയാമ്പതിയിലേക്ക് സേത്തുമടയില്‍ നിന്നും സമാന്തര പാത; അറ്റകുറ്റ പണികള്‍ നടത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ ജീപ്പ് എത്തിക്കാനാകുമെന്ന് കര്‍ഷകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

നെല്ലിയാമ്പതിയിലേക്ക് സേത്തുമടയില്‍ നിന്നും സമാന്തര പാത; അറ്റകുറ്റ പണികള്‍ നടത്തിയാല്‍ 48 മണിക്കൂറിനുള്ളില്‍ ജീപ്പ് എത്തിക്കാനാകുമെന്ന് കര്‍ഷകന്‍

പാലക്കാട്: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയിലും ഉരുള്‍ പൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ടിരിക്കുകയാണ്. വനം വകുപ്പു ഉദ്യോഗസ്ഥരും കര്‍ഷകരും തോട്ടം തൊഴിലാളികളുമടക്കം അയ്യായിരത്തോളം ആളുകളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്.

നെല്ലിയാമ്പതിയിലേക്ക് ഗതാഗതം പൂര്‍ണമായു നിലച്ച അവസ്ഥയാണുള്ളത്. പോത്തുണ്ടി അണക്കെട്ടില്‍ നിന്നും നെല്ലിയാമ്പതി എത്തുന്നത് വരെ 74 ഇടങ്ങളില്‍ വലിയ മരങ്ങള്‍ വീണ് റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇതിന് സമാന്തരമായി മറ്റൊരു പാതയുടെ വിവരങ്ങള്‍ കര്‍ഷകന്‍ പങ്കുവച്ചിരിക്കുകയാണ്. നെല്ലിയാമ്പതി പെരിയചോല എന്ന സ്ഥലത്തുനിന്നും വിളിക്കുന്ന കര്‍ഷകനായ ജോബി പൊന്നാട്ടാണ് ഇത്തരത്തില്‍ പാതയുടെ വിവരങ്ങള്‍ മംഗളത്തിന് നല്‍കിയത്.

പെരിയചോലക്കാര്‍ പുലയന്‍പാറ, ആനമട-പെരിയചോല റോഡും പെരിയചോല, തേക്കടി ആദിവാസി കോളനി, സേത്തുമട റോഡുമാണ് തങ്ങള്‍ ഉപയോഗിക്കുന്നത്. ഇതുവഴി 48 മണിക്കൂറുകള്‍ കൊണ്ട് നെല്ലിയാമ്പതിക്ക് എത്തുവാന്‍ സാധിക്കും.

ഇപ്പോള്‍ അവിടെ കുറച്ച് മണ്ണിടിഞ്ഞു വീണിട്ടുണ്ട്. എന്നാലും മറ്റു റോഡുകള്‍ നശിച്ചത് പോലെ ഇത് നശിച്ചിട്ടില്ല. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാത 1960 മുതല്‍ ലോറികള്‍ കയറിയിരുന്നു. എന്നാല്‍, പിന്നീട് നിര്‍മ്മാണം നിലച്ച ശേഷം അതൊരു ജീപ്പ് റോഡ് ആയി മാറുകയായിരുന്നു. ഈ റോഡ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി തുറന്നുകൊടുത്തിട്ടുള്ള പാതയാണ്. ഇത് തുറന്നു തരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും കര്‍ഷകന്‍ അഭ്യര്‍ത്ഥിച്ചു.

ആനമടയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പൊട്ടിച്ചിട്ട പാറക്കല്ലുകളും മെറ്റലുകളും ഉണ്ടെന്നും ഒരു ജെസിബിയുടെ സഹായത്താല്‍ അറ്റകുറ്റപണികള്‍ നടത്താന്‍ സാധിക്കും. സര്‍ക്കാര്‍ അതിനുള്ള അനുമതി നല്‍കണമെന്നും കര്‍ഷകര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. അത്തരത്തില്‍ അനുമതി ലഭിച്ചാല്‍ 48 മണിക്കൂറുകൊണ്ട് ജീപ്പ് സേത്തുമടയിലെത്തുകയും പിന്നീട് രണ്ട് മണിക്കൂറുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് നെല്ലിയാമ്പതിയില്‍ എത്തുവാന്‍ സാധിക്കും. പിന്നീട് നാലു മുതല്‍ ആറു ദിവസം കൊണ്ട് ലോറികള്‍ ഇവിടെ കയറ്റാന്‍ സാധിക്കും. അങ്ങിനെ എത്തിച്ചാല്‍ 5000ത്തോളം ആളുകളെ പുറത്തെത്തിക്കുന്നതിന് സാധിക്കും.

ഈ പാതയ്ക്ക് വേണ്ടി മരം മുറിക്കേണ്ട സാഹചര്യമില്ലെന്നും വനം വകുപ്പിന് എതിര്‍പ്പുകള്‍ പറയേണ്ട സാഹചര്യമില്ലെന്നും കര്‍ഷകന്‍ മംഗളത്തോട് പറഞ്ഞു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പാതയാണിത്. ജല അതോറിറ്റിയുടെ പക്കല്‍ ഇതിനെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കളക്ടറുടെ ഉത്തരവുണ്ടെങ്കില്‍ വനംവകുപ്പിന് ഇത് ചെയ്യാന്‍ സാധിക്കും. ഇത് പറ്റിയില്ലെങ്കില്‍ നേരിട്ട് തങ്ങള്‍ ജോലികള്‍ ചെയ്യാന്‍ തയ്യാറാണെന്നും കര്‍ഷകന്‍ പറഞ്ഞു.



from mangalam.com https://ift.tt/2OKsbRu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages