കോഴിക്കോട്: നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ്. ദുരിതപെയ്ത്തില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാറില്‍ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഏഴ് പെരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മലപ്പുറം പുളിക്കല്‍ കൈതക്കുണ്ടയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. അടുത്തമുറിയിലായിരുന്ന മക്കള്‍ രക്ഷപ്പെട്ടു. തൃശൂര്‍ വലപ്പാട് പൊട്ടിവീ വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് മത്സ്യതൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു. റാന്നിയില്‍ മുങ്ങിയ വീട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു.
33 ഡാമുകളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി തുറന്നിരിക്കുന്നത്. ചിരിത്രത്തിലാദ്യമായാണ് ഇത്രയും അണക്കെട്ടുകള്‍ ഒരുമിച്ച് തുറക്കുന്നത്. പമ്പ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്പാനദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. പമ്പ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെവരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചരിക്കുന്നത്.
നെടുമ്പാശേരി എയര്‍പ്പോര്‍ട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് നാല് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറയതോടെയാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. ചെങ്കല്‍തോട് കരകവിഞ്ഞ് ഒഴുകുന്നതാണ് വിമാനത്താവളത്തില്‍ വെള്ളം കയറാന്‍ കാരണം.
ഒറീസ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇന്ന് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായി എട്ട് ജില്ലകളില്‍ ശക്തമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/2MpyBYC
via IFTTT
No comments:
Post a Comment