തിരുവനന്തപുരം: കേരളം അനുഭവിക്കുന്ന പ്രളയക്കെടുതികൾ സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഇന്നു നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 30ന് ആണ് യോഗം ചേരുന്നത്. ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമാണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് ഓരോ വകുപ്പും പ്രത്യേക കർമ പദ്ധതികൾ തയാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സാധനങ്ങൾക്ക് ജിഎസ്ടിയ്ക്കു പുറമേ പത്ത് ശതമാനം സെസ് ഏർപ്പെടുത്തും. സംസ്ഥാന ജിഎസ്ടിയിൽ ആയിരിക്കും പത്ത് ശതമാനം സെസ് ഏർപ്പെടുത്തുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെസ് ഏർപ്പെടുത്തുന്നത്. വായ്പയെടുക്കാനുള്ള പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോൾ പരിധി. ഇത് 4.5 ശതമാനമായി ഉയർത്താൻ ആവശ്യപ്പെടും. അങ്ങനെ ഉയർത്തിയാൽ 10500 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതി അടക്കം കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് 2600 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം തുടങ്ങിയ മേഖലകളിൽ ദീർഘകാല പദ്ധതികൾ നടപ്പാക്കാൻ നബാഡിനോട് സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ പോയി വായ്പാ കുടിശ്ശിക ആവശ്യപ്പെടുന്നതിൽനിന്ന് വിലക്കും. അവർ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Kerala floods, Kerala Assembly, kerala floods 2018
from mathrubhumi.latestnews.rssfeed https://ift.tt/2w28Fc1
via
IFTTT
No comments:
Post a Comment