മഴക്കെടുതി: 29 മരണം, 53,501 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

മഴക്കെടുതി: 29 മരണം, 53,501 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതിനോടകം 29 പേർ മരിച്ചു. നാലുപേരെ കാണാതായി.വെള്ളിയാഴ്ച 10ന് വൈകിട്ട് നാലു മണി വരെയുള്ള കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയുമാണ് മരിച്ചത്. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേർ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരിൽ രണ്ടും വയനാട്ടിൽ നാലും പേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്ക് പരിക്കേറ്റു. 53,501 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേർ കഴിയുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കാണിത്. ആലപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെയാണിത്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേർ കഴിയുന്നു. മലപ്പുറത്ത് 13 ക്യാമ്പുകളിൽ 1050 പേർ കഴിയുന്നുണ്ട്. ഇടുക്കിയിൽ പത്ത് ക്യാമ്പുകളിൽ 533 പേരുണ്ട്. കോഴിക്കോട് 848 പേർ പതിനെട്ട് ക്യാമ്പുകളിൽ കഴിയുന്നു. കണ്ണൂരിൽ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരിൽ 13 ക്യാമ്പുകളിൽ 1029 പേർ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേർ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളിൽ 3000 പേരുണ്ട്. കനത്തമഴയിൽ സംസ്ഥാനത്ത് 71 വീടുകൾ ഭാഗികമായും 29 വീടുകൾ പൂർണമായും നശിച്ചു. കോസ്റ്റ് ഗാർഡ് എറണാകുളത്ത് പ്രവർത്തനം തുടങ്ങി എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡ് സംഘം ദുരിതാശ്വാസ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെല്ലപട്ടണത്ത് പതിനാലംഗ സംഘവും ആലുവയിൽ 12 അംഗം സംഘവും പ്രവർത്തിക്കുന്നു. മറ്റൊരു സംഘം ബേപ്പൂരിൽ നിന്ന് മുനമ്പത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു ടീമിനെ കൊച്ചിയിൽ അടിയന്തരസാഹചര്യം നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. content highlights:29 death in rain havoc in kerala


from mathrubhumi.latestnews.rssfeed https://ift.tt/2KIuSR8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages